വി എം സുധീരന്‍ രാജിവച്ചു; കോണ്‍ഗ്രസിന് തിരിച്ചടി
തിരുവനന്തപുരം: (www.kvartha.com 02.08.2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ വി.എം.സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് ഇ മെയില്‍ വഴി കെ.പി.സി.സിക്കും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും അയച്ചു കൊടുത്തു.
നേരത്തെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)ന് നല്‍കിയതിനെ തുടര്‍ന്ന് കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ സീറ്റ് മാണിക്ക് കൊടുത്തതില്‍ തനിക്കുള്ള കടുത്ത അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് കെ.പി.സി.സി തടയുകയും ചെയ്തിരുന്നു.
അതേസമയം രാജിവയ്ക്കാനുള്ള കാരണം എന്താണെന്ന് സുധീരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടില്ല. മാണിക്ക് സീറ്റ് നല്‍കിയതിനെ ചൊല്ലി സുധീരന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ചെവി കൊടുത്തിരുന്നില്ല. മാത്രമല്ല, ഇതിന് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആരും മറുപടി പറയേണ്ടെന്നും തീരുമാനിച്ചിരുന്നു.
അതേസമയം താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോടുള്ള കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിഷേധാത്മക നിലപാടാണ് സുധീരനെ രാജിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പുകള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ അധ്യക്ഷ സ്ഥാനം സുധീരന്‍ രാജിവച്ചത്.
പിന്നീട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുത്ത യു.ഡി.എഫ് യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. അതേസമയം, സുധീരന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: V M Sudheeran resigned from the UDF committee, Thiruvananthapuram, News, Politics, Trending, Resigned, Rajya Sabha, Criticism, KPCC, Kerala.

Powered by Info News For You

Comments
Post a Comment