വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ വിമാനം പറക്കും

കൊച്ചി: (www.kvartha.com 27.08.2018) വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച മുതല്‍ തുറന്ന് സര്‍വീസുകള്‍ ആരംഭിക്കും. റണ്‍വെയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഇവിടെ നിന്നുള്ള എല്ലാ സര്‍വീസുകളും നിലച്ചിരുന്നു.

ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അന്താരാഷ്ട്ര ആഭ്യന്തര സര്‍വീസുകളെല്ലാം ആരംഭിക്കും. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിന് പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാവില്ല.
Kochi, Airport, Nedumbassery Airport, News, Kerala, Flood, Rain, Flight operations from CIAL to resume on August 29

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Airport, Nedumbassery Airport, News, Kerala, Flood, Rain, Flight operations from CIAL to resume on August 29


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?