ഖാസി കേസ്: സംയമനം ദൗര്‍ബല്യമായി കാണരുത്: ആലിക്കുട്ടി മുസ്‌ലിയാര്‍
കാസര്‍കോട് (www.evisionnews.co): സമസ്തയുടെ സമുന്നത നേതാക്കളില്‍ ഒരാളായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന്റെ പിന്നിലെ കറുത്ത ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുള്ള പോരാട്ടങ്ങളില്‍ സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും ഒറ്റക്കെട്ടായി മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പ്രഖ്യാപിച്ചു.
ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും സംയുക്തമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.എ ഖാസിം മുസ്്‌ലിയാര്‍, എം എസ് തങ്ങള്‍ മദനി, കെ.ടി അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, ചെങ്കള അബ്ദുല്ല ഫൈസി, പുത്തിഗെ അബ്ബാസ് ഫൈസി പ്രസംഗിച്ചു. ഉബൈദുല്ല കടവത്ത്, ഇ അബ്ദുല്ലക്കുഞ്ഞി, യൂസുഫ് ഉദുമ, ഷരീഫ് ചെമ്പരിക്ക, അബുബക്കര്‍ ഉദുമ, താജുദീന്‍ പടിഞ്ഞാര്‍, മുസ്ഥഫ സര്‍ദാര്‍, സഈദ് ചേരൂര്‍, യൂനുസ് തളങ്കര, സി.എ. അബ്ദുസലാം, അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക, അബ്ദുല്‍ ഖാദിര്‍ സഅദി, ഖലീല്‍ ചെമ്പരിക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment