കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി
ചെങ്ങന്നൂര്‍:(www.kvartha.com 28/08/2018) കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ പ്രളയത്തില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ ഉറപ്പ്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സ്വന്തം മന്ത്രാലയം രൂപീകരിക്കും. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.
രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നത് നാട്ടുകാരുടെ കൈയ്യടി വാങ്ങി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മടക്കയാത്രക്കായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെത്തിയപ്പോള്‍ രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സും എത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്ന് നിര്‍ദേശം നല്‍കി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ആംബുലന്‍സ് തിരിച്ച ശേഷമാണ് രാഹുല്‍ ആലപ്പുഴയിലേക്ക് തന്റെ യാത്ര തുടര്‍ന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Rahul Gandhi, Congress,"Will Form Ministry Of Fishermen": Rahul Gandhi's Promise To Kerala

Powered by Info News For You

Comments
Post a Comment