കടകളടപ്പിക്കാനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം തടഞ്ഞു: ഉപ്പളയില്‍ ബസിന് നേരെ കല്ലേറ്
മഞ്ചേശ്വരം (www.evisionnews.co): ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ (21) കുത്തിക്കൊലപ്പെടുത്തിയ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഞായറാഴ്ച രാത്രി 11മണിയോടെയാണ് സോങ്കാലില്‍ സിദ്ദീഖ് കുത്തേറ്റുമരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്‍ അശ്വതും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം സി.പി.എം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഉപ്പള കുക്കാറില്‍ ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു. ഉപ്പള ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടയടപ്പിക്കാനെത്തിയത് പോലീസുമായി വാക്കുതര്‍ക്കത്തിനിടയാക്കി.
Powered by Info News For You

Comments
Post a Comment