കേരളത്തിലുള്ളത് രാജ്യത്തെ ഏറ്റവും നാണം കെട്ട ജനത; മലയാളികള്‍ക്കെതിരായ അര്‍ണാബ് ഗോസ്വാമിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു; റിപബ്ലിക്കിന്റെ സോഷ്യല്‍ മീഡിയ പേജ് പൂട്ടിക്കാന്‍ ക്യാമ്പയിന്‍

തിരുവനന്തപുരം: (www.kvartha.com 25.08.2018) കേരളത്തിലുള്ളത് രാജ്യത്തെ ഏറ്റവും നാണം കെട്ട ജനതയെന്ന മലയാളികള്‍ക്കെതിരായ റിപബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി രംഗത്തെത്തിയത്.
Kerala, News, Facebook, Flood, Arnab Goswami against Malayalees on Keral flood

അര്‍ണാബ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്‌ളിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല തുടരുകയാണ്. അതേസമയം റിപബ്ലിക്കിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളെല്ലാം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനും തുടങ്ങിക്കഴിഞ്ഞു.

കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനതയാണ് കേരളീയരെന്ന് അര്‍ണാബ് വിശേഷിപ്പിച്ചത്. അര്‍ണാബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ടെന്നും ഇയാളോടൊക്കെ ഒഎംകെവി പറയുകയാണെന്നും കമന്റുകളിലുണ്ട്. അര്‍ണാബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ അജു വര്‍ഗീസും രംഗത്തെത്തി. 'മോനെ ഗോസ്വാമി നീ തീര്‍ന്നു' എന്നാണ് അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Facebook, Flood, Arnab Goswami against Malayalees on Keral flood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?