സ്വാതന്ത്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹിന്ദു ഗോവിന്ദ് രക്ഷാസമിതി നേതാവ് ബോംബുമായി പിടിയില്‍; തീവ്രവാദ വിരുദ്ധസേന നടത്തിയ റെയ്ഡില്‍ പിടികൂടിയത് സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം

മുംബൈ: (www.kvartha.com 10.08.2018) ഭാരതം 72ാം സ്വാതന്ത്യദിനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ മുംബൈയില്‍ ബോംബുമായി ഹിന്ദു ഗോവിന്ദ് രക്ഷാസമിതി നേതാവ് പിടിയില്‍. മഹാരാഷ്ട്രയിലെ ഹിന്ദു തീവ്രവാദ സംഘടന നേതാവ് വൈഭവ് റൗട്ട് ആണ് അറസ്റ്റിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ പാല്‍ഗര്‍ ജില്ലയിലെ നലാസ്‌പോരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇയാളെ കൂടാതെ മറ്റു രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. പൂനെ, പല്‍ഗാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പൂനെയിലും ഔറംഗാബാദിലുമാണ് റെയ്ഡ് നടന്നത്. അറസ്റ്റിന് ശേഷം വൈഭവിന്റ വീട്ടില്‍ മഹാരാഷ്്ട്ര തീവ്രവാദ വിരുദ്ധസേന നടത്തിയ റെയ്ഡില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. മുംബൈയിലേക്ക് കൊണ്ടുപോയ വൈഭവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, വൈഭവ് റൗട്ടിന് തീവ്രവാദ ബന്ധമില്ലെന്നും പശുസംരക്ഷകനാണ് ഇയാളെന്നും ഹിന്ദു ഗോവിന്ദ് രക്ഷാസമിതി അറിയിച്ചു.
Mumbai, Bomb, National, Arrest, Maharashtra ATS arrests two more after raid on Sanatan Sanstha sympathiser’s home

സെഷന്‍ കോടതി മുമ്പാകെ ഹാജരാക്കിയ മൂന്ന് പേരെയും ഓഗസ്റ്റ് 18 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വൈഭവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ബോംബ് ശേഖരം മുംബൈ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു. ഇതിന്റെ ഉറവിടം എവിടെയാണെന്നും ഇതിന് പിന്നില്‍ ആരൊക്കെയാണെന്നും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2008 സെപ്തംബര്‍ 20ന് നാസിക് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാല്‍ഗോണ്‍ നഗരത്തില്‍ നടത്തിയ സ്‌ഫോടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, Bomb, National, Arrest, Maharashtra ATS arrests two more after raid on Sanatan Sanstha sympathiser’s home 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?