സെല്‍ഫിയല്ല ജീവനാണ് വലുത്; ദുരിത പ്രദേശങ്ങളിലേക്ക് കാഴ്ച്ച കാണാന്‍ പോകരുതെന്ന് മുഖ്യമന്ത്രി

കൊച്ചി: (www.kdvartha.com 10.2018) സെല്‍ഫിയല്ല ജീവനാണ് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മഴക്കെടുതിയില്‍ പതറിനില്‍ക്കുമ്പോള്‍ ദുരന്തമുഖത്തേക്ക് സെല്‍ഫി ക്യാമറയുമായി പോകുന്ന പ്രവണത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കനത്ത മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പല ഡാമുകളും നിറഞ്ഞുതകവിഞ്ഞതിനെ തുടര്‍ന്ന് തുറന്നുവിട്ടു. മഴക്കെടുതി നേരിടാന്‍ ആഴ്ചകള്‍ക്ക് മുമ്പേ സര്‍ക്കാര്‍ സജ്ജമായിരുന്നുവെങ്കിലും ജനങ്ങളുടെ നിസ്സഹകരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ദുരന്ത മുഖം പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാനുള്ള ആളുകളുടെ ശ്രമങ്ങളാണ് അപകടം വിളിച്ചുവരുത്തുന്നത്. ഡാമുകള്‍ തുറക്കുമ്പോള്‍ ഒഴുകിവരുന്ന മീനുകളെയും മലവെള്ളത്തില്‍ ഒലിച്ചുവരുന്ന  മൃഗങ്ങളെയും പിടിക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നുണ്ട്.

കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chief Minister, Pinarayi Vijayan, Kerala, Rain, Kerala, News, Heavy rain: CM Pinarayi against selfie capturing in accident zone


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?