മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 22.08.2018) മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

എ.ഐ.സി.സി ട്രഷറര്‍ അഹമദ് പട്ടേലിനെ കാണാനായി ഡെല്‍ഹിയില്‍ എത്തിയ കാമത്തിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുനാഴ്ച രാവിലെ ചാണക്യ പുരിയിലെ പ്രിമസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഉച്ചയോടെ മൃതദേഹം മുംബൈയിലെ ചെമ്പൂരിലുള്ള വസതിയില്‍ എത്തിക്കും.

Senior Congress leader and former Union Minister Gurudas Kamat dies at 63, New Delhi, News, Politics, Obituary, Congress, Leader, Hospital, Treatment, National

രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു കാമത്ത്. ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2013 ല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.

2017 ല്‍ സഞ്ജയ് നിരുപം മുംബൈ കോണ്‍ഗ്രസ് നേതാവായതോടെ അവഗണന നേരിട്ട കാമത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് 1984, 91, 98, 2004 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാര്‍ഥി രാഷ് ട്രീയത്തിലൂടെയായിരുന്നു കടന്നുവരവ്. എന്‍എസ്.യു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. മുംബൈയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായിരുന്നു കാമത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senior Congress leader and former Union Minister Gurudas Kamat dies at 63, New Delhi, News, Politics, Obituary, Congress, Leader, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?