ഭാര്യയും ഒന്നര വയസുള്ള കുട്ടിയും വൃദ്ധമാതാവുമുണ്ട്; ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കോടതിയോട് കനിവ് തേടി പ്രതി അഷ്‌ക്കര്‍, വിധി റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അശ്ലീലം കാണിച്ച് ബന്ധുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 30.08.2018) കാഞ്ഞങ്ങാട്ടെ പ്രമാദമായ ചാപ്റ്റര്‍ പീഡനക്കേസില്‍ അഷ്‌ക്കര്‍ കോടതിയുടെ കനിവ് യാജിച്ചു. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും വൃദ്ധമാതാവുമുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമാണ് പ്രതി കോടതിയോട് അപേക്ഷിച്ചത്. ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു അഷ്‌ക്കര്‍ ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. അതിനിടെ ചാപ്റ്റര്‍ പീഡനക്കേസിന്റെ വിധി റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കോടതിക്ക് പുറത്ത് വെച്ച് പ്രതിയും ബന്ധുക്കളും കയര്‍ക്കുകയും ഒരു ബന്ധു അശ്ലീലം കാണിക്കുകയും ചെയ്തു.

ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത രീതിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. വിധി കേള്‍ക്കാന്‍ പ്രതിക്കൊപ്പം നിരവധി ബന്ധുക്കളും എത്തിയിരുന്നു. സമ്പന്ന കുടുംബാംഗമായ അഷ്‌ക്കര്‍ നിരവധി പെണ്‍കുട്ടികളെയാണ് ട്യൂഷന്‍ സെന്ററിന്റെ മറവില്‍ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയുയര്‍ന്നത്. എന്നാല്‍ പല കേസുകളും തേച്ചു മായിച്ചു കളയാന്‍ ഇവര്‍ക്ക് കഴിഞ്ഞുവെങ്കിലും ഒരു പെണ്‍കുട്ടിയില്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 50,000 രൂപയും പിഴയും ശിക്ഷയായി വിധിച്ചത്. മറ്റു നാലു കേസുകളില്‍ ഹൈക്കോടതിയെ സമീപിച്ച് അഷ്‌ക്കര്‍ തടിയൂരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Report, court, Molestation, Crime, Ashkar Request Exemption in punishment for Court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?