ചെര്‍ക്കളം നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്: എം.എസ്


ബോവിക്കാനം (www.evisionnews.co): നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് ചെര്‍ക്കളം അബ്ദുള്ളയെന്ന് ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. മുളിയാര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഹാഷിം അരിയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാര്‍ത്ഥന സദസിന് അബ്ദുല്‍ സലാം ദാരിമി കരുവാരക്കുണ്ട് നേതൃത്വം നല്‍കി. 

മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി അംഗം ബി.കെ നാരായണന്‍, മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, സി.പി.ഐ പഞ്ചായത്ത് സെക്രട്ടറി എം.ജി മണിയാണി, ബടുവന്‍ കുഞ്ഞി ചാല്‍കര, ഷരീഫ് കൊടവഞ്ചി, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, ബിഎം അഷ്‌റഫ്, ബാത്തിഷ പൊവ്വല്‍, പിഎ ഹസൈനാര്‍, ബിഎം അബൂബക്കര്‍, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീക്ക് ബോവിക്കാനം, ഷഫീഖ് മൈകുഴി, ഖാദര്‍ ആലൂര്‍, ഹംസ ആലൂര്‍, മറിയുമ്മ അബ്ദുല്‍ ഖാദര്‍, ബി.എം ഹാരിസ്, ബി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ബാങ്കോക്ക്, അസ്‌കര്‍ ബോവിക്കാനം സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?