ഒരു സ്വര്‍ണ്ണമടക്കം ഒമ്പത് മെഡലുകള്‍; പത്താംദിനം മെഡല്‍വാരി ഇന്ത്യ

ജക്കാര്‍ത്ത: (www.kvartha.com 29.08.2018) ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ മെഡല്‍ വാരിക്കൂട്ടി ഇന്ത്യ. ഒരു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ ഒന്‍പതു മെഡലുകളാണ് ചൊവ്വാഴ്ച്ച ഇന്ത്യ സ്വന്തം പോക്കറ്റിലാക്കിയത്. പുരുഷവിഭാഗം 800 മീറ്ററില്‍ മന്‍ജിത് സിങ്ങ് സ്വര്‍ണം നേടി. ഈയിനത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെള്ളിയും ലഭിച്ചതോടെ ഇന്ത്യക്ക് ഇരട്ടിമധുരമായി.

മുഹമ്മദ് അനസ്, എം.ആര്‍. പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരുള്‍പ്പെട്ട 4 ഗുണം 400 മീറ്റര്‍ മിക്സ്ഡ് റിലേ ടീം, ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു, അമ്പെയ്ത്ത് കോംപൗണ്ട് ഇനത്തില്‍ പുരുഷ, വനിതാ ടീമുകള്‍, വനിതകളുടെ കുറാഷില്‍ (52 കിലോ) പിങ്കി ബല്‍ഹാര എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. ടേബിള്‍ ടെന്നീസില്‍ ചരിത്ര മെഡല്‍ സമ്മാനിച്ച പുരുഷ ടീം, വനിതാ വിഭാഗം കുറാഷില്‍ (52 കിലോ) മാലപ്രഭാ ജാദവ് എന്നിവര്‍ വെഹ്കലമെഡലണിഞ്ഞു. അതേസമയം, മിക്സഡ് റിലേ മല്‍സരത്തിനിടെ ഇന്ത്യയുടെ ഹിമാ ദാസ് ബാറ്റണ്‍ വാങ്ങുന്നത് ബഹ്റൈന്‍ താരം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ബുധനാഴ്ച രാവിലെ വാദം കേള്‍ക്കും. മൊത്തം ഒന്‍പതു സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, India, Indonesia, Gold, Silver, Bronze, Asian Games, Jakartha, Asian Games 2018 Day 10: 9 medals for India as sprinters dominate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?