പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


ബദിയടുക്ക (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. നെല്ലിക്കട്ട അതൃകുഴിയിലെ സന്ദീപാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. അതൃകുഴിയിലെ സി.പി.എം നിയന്ത്രിത ക്ലബിലും പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ മുഖേനെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം സിപിഎം പ്രാദേശിക നേതാവ് ഇടപെട്ട് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?