ഓണവും, ബലിപെരുന്നാളും വരവായി, നാടൊരുങ്ങി

പ്രതിഭാരാജന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2018) കര്‍ക്കടകം കണ്ണു ചിമ്മി. ഇനി സ്വപ്നങ്ങളുടെ വിളവെടുക്കുന്ന ഓണനാളുകള്‍. കര്‍ക്കടകത്തെയ്യങ്ങളായ ആടിയും വേടനും ഉഴിഞ്ഞു മറിച്ച, മൂച്ചേട്ടകളൊഴിഞ്ഞ സൂര്യന്‍ സ്വര്‍ണമണിയുന്ന ഓണനാളുകള്‍ വരവായി.

കര്‍ക്കടകപ്പേമാരിയില്‍ ശുദ്ധികലശം കഴിഞ്ഞ കാഞ്ഞങ്ങാട് പട്ടണം പുതു വസ്ത്രമണിഞ്ഞ് പുതുപ്പെണ്ണായി ചമഞ്ഞൊരുങ്ങുന്നതിനിടയിലാണ് ഓണമെത്തുന്നത്. പട്ടണങ്ങളിലെ വസ്ത്ര സ്ഥാപനങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടു തുടങ്ങി. തിരഞ്ഞാലൂം, തിരഞ്ഞാലും തീരാത്തത്രയും വര്‍ണങ്ങളുമായി പട്ടണങ്ങളിലെ വസ്ത്രക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഓണത്തോടൊപ്പം കൈ ചേര്‍ത്ത് ബലിപെരുന്നാളുമുണ്ട്.

പ്രമുഖ ഇലക്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ക്കെല്ലാം കാഞ്ഞങ്ങാട് വിപണ കേന്ദ്രമുണ്ട്. പരമാവധി വില കുറച്ചു ജനശ്രദ്ധ നേടാന്‍ പരസ്പരം മല്‍സരിക്കുകയാണ് അവര്‍. ബോണസും ഉല്‍സവ ബത്തയും കിട്ടിത്തുടങ്ങുന്നതോടെ വ്യാപരരത്തിനുള്ള ചാകര ഉയര്‍ന്നു തുടങ്ങും. കടുത്ത മലവെളള്ളവും, ട്രോളിങ്ങും കാരണം കടലിലും ചാകരയാണ്. ബുധനാഴ്ച്ച പള്ളിക്കരയില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

നൂറു കോടിയുടെ പുതുവില്‍പ്പനയാണ് ഇത്തവണത്തെ ഓണ വിപണി പ്രതീക്ഷിക്കുന്നത്. ചെറുകിട മേഖലയിലും ഉല്‍സാഹ തിമിര്‍പ്പുയരും. ജി.എസ്.ടിയുടെ ചൂണ്ടയുമായി വില്‍പ്പന നികുതി വകുപ്പ് തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. ഓണം കഴിയുന്നതോടെ കുറേയധികം പേരെ നികുതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ കണക്കു കൂട്ടുന്നു.

പുക്കള്‍ക്കും നല്ല കാലം വരുന്നു. ചിങ്ങം ഒന്നു മുതല്‍ സംക്രമം വരെ മുറ്റത്ത് പുവിടുന്ന പതിവുണ്ട് ജില്ലക്ക്. ഡിണ്ഡിക്കല്ലിലേയും, മൈസൂരിലേയും പൂക്കച്ചവടക്കാര്‍ തെരുവില്‍ സ്ഥലം നോക്കി വെച്ചു കഴിഞ്ഞു. പതിവായി എത്താതറുള്ള തിരുപ്പുരിലേയും സേലത്തേയു നാട്ടു കച്ചവടക്കാരും പട്ടണത്തില്‍ തമ്പടിച്ചിട്ടുണ്ട്.

ഓണത്തിനൊപ്പം തന്നെ ബലിപെരുന്നാളും എത്തുന്നത് വിപണിക്ക് ഉണര്‍വേകും എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷം പങ്കിടുന്നത് അപൂര്‍വം തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Onam-celebration, Perunal, Onam, Bakrid celebration begins


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?