അനുമതിയില്ലാതെ ആറ് തിരകള്‍ നിറച്ച റിവോള്‍വര്‍ കൈവശം വച്ചതിന് മുന്‍ ബി എസ് എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍:(www.kvartha.com 14/08/2018) അനുമതിയില്ലാതെ ആറ് തിരകള്‍ നിറച്ച റിവോള്‍വര്‍ കൈവശം വച്ചതിന് മുന്‍ ബി എസ് എഫ് ഉദ്യോഗസ്ഥന്‍ കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറ വടക്കേതില്‍ ജോസ്(52)നെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം.

എം സി റോഡില്‍ പ്രാവിന്‍കൂട് ജംഗ്ഷനില്‍ ജോസ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു. പോലീസ് എത്തിയപ്പോള്‍ കാറില്‍ നിന്നു പുറത്തിറങ്ങിയ ജോസിന്റെ അരയില്‍ നിന്നു റിവോള്‍വര്‍ താഴെ വീഴുകയായിരുന്നു.

News, Kerala, Arrest, Police, Ex BSF officer arrested with illegal revolver

പോലീസ് പിടികൂടുമ്പോള്‍ ജോസ് മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ റിവോള്‍വര്‍ കാന്‍പൂരില്‍ നിന്നു വാങ്ങിയതാണെന്ന് ജോസ് പറഞ്ഞു. എന്നാല്‍ റിവോള്‍വര്‍ കൈവശം വച്ചിരിക്കുന്ന വിവരം നിയമപരമായി അറിയിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കായംകുളം പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി ജോസിനെ കോടതിയില്‍ ഹാജരാക്കിയത്.


News, Kerala, Arrest, Police, Ex BSF officer arrested with illegal revolver


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Arrest, Police, Ex BSF officer arrested with illegal revolver



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?