രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണി; പൂജാരി അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 06.08.2018) മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ രാഷ്ട്രപതിയെ വധിക്കുമെന്നാണ് ഞായറാഴ്ച രാത്രി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പൂജാരിയായ ജയരാമന്‍ ഭീഷണി മുഴക്കിയത്.

ഉടന്‍ തന്നെ വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിളിച്ച നമ്പര്‍ തിരിച്ചറിഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യലഹരിയിലാണ് താന്‍ ഭീഷണി മുഴക്കിയതെന്ന് ജയരാമന്‍ പോലീസിനോട് പറഞ്ഞു. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് ജയരാമന്‍.

Temple priest arrested for death threat to President Kovind, Thrissur, News, Politics, Phone call, Arrested, Police, Threatened, President, Inauguration, Kerala

ഞായറാഴ്ചയാണു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.

നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി ഉദ്ഘാടനം ചെയ്ത ശേഷം തിങ്കളാഴ്ച വൈകിട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.10ന് കൊച്ചി ഐ. എന്‍. എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനിലെത്തി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങും. ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാര്‍ എന്നിവരുമായി രാഷ്ട്രപതി പ്രാതല്‍ കൂടിക്കാഴ്ച നടത്തും.

9.45മണിക്ക് ഹെലിക്കോപ്റ്ററില്‍ തൃശൂരിലേക്ക് പോകും. കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങി റോഡു മാര്‍ഗം തൃശൂര്‍ സെന്റ് തോമസ് കോളജിലെത്തും. രാവിലെ 11 മണിക്ക് കോളജിന്റെ സെന്റിനറി ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 11.50ന് ഹെലിക്കോപ്റ്റര്‍ മാഗം ഗുരുവായൂരിലേക്കുപോകും. 12.10ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്തിറങ്ങി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തി 2.45ന് കോവിന്ദ് ഡെല്‍ഹിക്ക് മടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Temple priest arrested for death threat to President Kovind, Thrissur, News, Politics, Phone call, Arrested, Police, Threatened, President, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?