പൊലീസ് നീതി നിഷേധത്തിനെതിരെ മുസ്‌ലിം ലീഗ് ധര്‍ണയില്‍ പ്രതിഷേധമിരമ്പി


കുമ്പള (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്- സംഘ്പരിവാര്‍ ശക്തികള്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളെയും കുറിച്ച് നീതിയുക്തമായി അന്വേഷിക്കുന്നതില്‍ പൊലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്‌ക്രിയത്വത്തിനുമെതിരെ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. നീതി നിഷേധം തുടര്‍ന്നാല്‍ വരുംനാളുകളില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ പറഞ്ഞു.

സി.പി.എം ആഭ്യന്തരം കയ്യാളുമ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്നത് ബി.ജെ.പി ഓഫിസുകളില്‍ നിന്നാണെന്നും സോങ്കാലിലെ അബൂബക്കര്‍ സിദ്ധീഖ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചനക്കാരെയും രക്ഷിക്കുന്നതിനും ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ നാടകമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു. പ്രസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കര്‍ളെ, എ.കെ ആരിഫ്, ഹമീദ് മച്ചംപാടി, ഹമീദ് കുഞ്ഞാലി, എം.എസ്.എ സത്താര്‍, കോണ്‍ഗ്രസ് നേതാക്കളായ മഞ്ചുനാഥ ആള്‍വ, സോമശേഖര്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ യുസൂഫ് ഉള്ളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, വനിതാലീഗ് മണ്ഡലം ഭാരവാഹികളായ ഫരീദ സക്കീര്‍, ആയിഷ പെര്‍ള സംസാരിച്ചു.














Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?