തുടര്‍ച്ചയായ മൂന്നാം ക്വര്‍ട്ടറിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കനത്ത നഷ്ടം
കൊച്ചി (www.evisionnews.co): തുടര്‍ച്ചയായ മൂന്നാം ക്വര്‍ട്ടറിലും ഭീമമായ നഷ്ടം രേഖപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വര്‍ട്ടറായ ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 4876 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു തൊട്ടു മുന്‍പുള്ള ത്രൈമാസത്തില്‍ 7718 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
2017ല്‍ ഇതേ ക്വര്‍ട്ടറുകളില്‍ ബാങ്ക് ലാഭത്തിലായിരുന്നു. തല്‍സ്ഥാനത്ത് 2017 ഒക്ടോബര്‍ ഡിസംബര്‍ ക്വര്‍ട്ടര്‍ മുതല്‍ ബാങ്ക് തുടര്‍ച്ചയായി നഷ്ടത്തിലാണ്. വന്‍ തോതില്‍ കുമിഞ്ഞു കൂട്ടികൊണ്ടിരിക്കുന്ന കിട്ടാക്കടത്തിന് ആനുപാതികമായി തുക വകയിരുത്തേണ്ടി വരുന്നത് കൊണ്ടാണ് എസ്.ബി.ഐ നഷ്ടം കാണിക്കുന്നത്. ഏപ്രില്‍ ജൂണ്‍ ക്വര്‍ട്ടറില്‍ മാത്രം 13,000 കോടി രൂപയാണ് കിട്ടാക്കടത്തിനുള്ള പ്രൊവിഷനായി മാറ്റേണ്ടി വന്നത്.

Powered by Info News For You

Comments
Post a Comment