കഅ്ബക്ക അണിയാനുള്ള കിസ്വയുടെ നിര്‍മാണം പൂര്‍ത്തിയായി

മക്ക: (www.kvartha.com 20.08.2018) ഓരോ വര്‍ഷവും ഹജ്ജിന്റെ പ്രാധാന ചടങ്ങായ അറഫ കഴിഞ്ഞു തവാഫിനായി മക്കയില്‍ എത്തുന്ന ലക്ഷങ്ങളെ വിശുദ്ധ കഅബ സ്വീകരിക്കുന്നത് പുതിയ കിസ്വ അണിഞ്ഞായിരിക്കും. കഅ്ബയെ പുതപ്പിച്ചിരിക്കുന്ന വിരിയാണ് കിസ്വ. കറുത്ത പട്ടില്‍ സ്വര്‍ണനൂലില്‍ തീര്‍ത്ത കിസ്വ പുതച്ചു നില്‍ക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങി നില്‍ക്കും.

പരിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമത്തിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫ താഴ്വാരത്ത് സമ്മേളിക്കുന്ന ദുല്‍ഹജ് ഒമ്പതിനാണ് കഅ്ബയെ എല്ലാ വര്‍ഷവും കിസ്വ അണിയിക്കുന്നത്. കഅ്ബ നിര്‍മാണ സമയത്തു തന്നെ പിതാവിനെ സഹായിച്ച മകന്‍ ഇസ്മാഈല്‍ (അ) തന്നെയാണ് ആദ്യമായി കഅ്ബക്ക കിസ്വ അണിയിച്ചത് എന്നാണ് ചരിത്രം.

പ്രവാചകര്‍ തന്റെ കാലത്തും കിസ്വ അണിയിച്ചിരുന്നു. ഖലീഫമാര്‍ അവരുടെ കാലത്തും കഅ്ബയെ കിസ്വ അണിയിച്ചിരുന്നു. അബാസ്ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ മാതാവാണ് കഅ്ബയെ ആദ്യമായി കിസ്വ അണിയിച്ച വനിത. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലം മുതല്‍ സൗദിയില്‍ തന്നെ കിസ്വ നിര്‍മാണത്തിന് സംവിധാനം ഉണ്ടാകുന്നത് വരെ ഈജിപ്തില്‍ നിന്നായിരുന്നു കിസ്വ കൊണ്ട് വന്നിരുന്നത്.
മക്ക ജിദ്ദ പഴയ റോഡിലെ ഉമ്മുല്‍ ജൂദിലുള്ള മസ്നെഹ് ഉമ്മുല്‍ ഖുറാ എന്നും മസ്നഹ് കിസ്വത്തുല്‍ കഅബ എന്നും അറിയപ്പെടുന്ന ഫാക്ടറിയിലാണ് ഇന്ന് കിസ്വ നിര്‍മിക്കുന്നത്. 1972ല്‍ ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത് കിസ്വക്ക് മാത്രമായി ഫാക്ടറി തുറന്നത് 1977ല്‍ അന്നത്തെ കിരീടാവകാശി ആയിരുന്ന ഫഹദ് രാജാവാണ് കിസ്വ ഫാക്ടറി ഉദ്ഘാടനം ചെയ്തത്.

300ല്‍ പരം തൊഴിലാളികളുടെ മാസങ്ങളോളം നീണ്ട് നില്‍ക്കുന്ന നിര്‍മാണ ജോലിയുടെ ഫലമാണ് കറുത്ത പട്ടില്‍ സ്വര്‍ണ നൂലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്ത കിസ്വ പ്രതേക നിര്‍മിത പട്ടില്‍ നെയ്ത തുന്നല്‍ ജോലികള്‍, മെഷീന്‍ ജോലികള്‍ തുടങ്ങി പല ഘട്ടങ്ങളിലൂടെയും കടന്നാണ് കിസ്വയുടെ നിര്‍മാണം പൂര്‍ത്തിയാവുക. 670 കിലോ ഗ്രാം പ്രകൃതിദത്ത പട്ടില്‍ കറുത്ത ചായം മുക്കിയാണ് പുടവയുടെ നൂല്‍ തയ്യാറാക്കുന്നത് 14 മീറ്റര്‍ നീളവും 95 സെന്റീമീറ്റര്‍ വീതിയുമുള്ള 650 മീറ്റര്‍ തുണി കൊണ്ടാണ്. 16 സമചതുര കഷ്ണങ്ങളിലായി കിസ്വ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. കിസ്വയുടെ പുറം ഭാഗം ആയത്തുകളും ദിക്റുകളും. ഇസ്ലാമിക കാലിഗ്രാഫിയനുസരിച്ച് കൈ പണിയിലൂടെ തുന്നിചേര്‍ക്കുന്നത് സ്വര്‍ണനൂലിലാണ്.

ഖുര്‍ആന്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും സ്വര്‍ണനൂലില്‍ തുന്നി ചേര്‍ത്ത ദീര്‍ഘചതുര ബെല്‍റ്റുകള്‍ ആറര മീറ്റര്‍ ഉയരത്തിലും മൂന്നര മീറ്റര്‍ വീതിയിലുമുള്ള കിസ്വയില്‍ തുന്നി ചേര്‍ക്കും. നാല് ഭാഗത്തും കഅബയുടെ വാതിലിനു മുന്നിലേക്കുമുള്ളതടക്കം അഞ്ച് കഷ്ണങ്ങള്‍ കഅ്ബയില്‍ ധരിപ്പിച്ച ശേഷമാണ് കിസ്വയുടെ മൂലകള്‍ തമ്മില്‍ ചേര്‍ക്കുന്നത്. ആദ്യ കാലത്ത് കഅബാലയത്തെ ധരിപ്പിച്ചിരുന്ന കിസ്വകള്‍ ഒന്നിന് മുകളില്‍ മറ്റൊന്ന് ഇട്ടിട്ടായിരുന്നു. എന്നാല്‍ കഅബയുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് അബ്ബാസി ഖലീഫ അല്‍ മഹ്ദി ഒരു കിസ്വ മാത്രം ബാക്കിയാക്കി മറ്റെല്ലാം നീക്കം ചെയ്യാന്‍ കല്‍പിക്കുകയായിരുന്നു. ഹജ്ജിന്റെ സമയത്ത് കഅബയുടെ പുതപ്പ് കൈയെത്താത്ത ഉയരത്തില്‍ ഉയര്‍ത്തികെട്ടും 500മില്യണ്‍ റിയാല്‍ ആണ് ഏകദേശം കിസ്വയുടെ നിര്‍മാണചിലവ്.

രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ഈജിപ്ത്തില്‍ നിന്നും യഥാസമയം എത്തില്ലെന്ന് കാരണത്താല്‍ തുര്‍ക്കിയില്‍ നിന്നും പ്രതേക പുടവ മക്കയിലേക്കയച്ചു ഈ ആളുകള്‍ മദീനയില്‍ എത്തിയപ്പോയേക്കും ഈജിപ്ത് കിസ്വ മക്കയിലെത്തിയിരുന്നു. തുടര്‍ന്ന് അത് തന്നെ ഉപയോഗിച്ചു തുര്‍ക്കിയില്‍ നിന്നുള്ളത് മദീനയില്‍ സൂക്ഷിച്ചു പിറ്റേ വര്‍ഷം തുര്‍ക്കിയില്‍ നിന്നും കൊണ്ട് വന്നത് കഅബയെ അണിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Saudi Arabia, Mecca, Hajj, World, Religion, Ceremony to replace covering of Kaaba to take place during dawn prayer of 9th day of Dhu Al-Hijjah
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?