സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ല: ശ്രീധരന്‍പിള്ള

Image result for sreedharan pillai

കാസര്‍കോട് (www.evisionnews.co): ഉപ്പള സോങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണം. മദ്യവില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഉപ്പളയിലെ കൊലയ്ക്ക് കാരണം. സി.പി.എം മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണം-ശ്രീധരന്‍ പിള്ള പറഞ്ഞു.

കാസര്‍കോട്ട് എയിംസ് അനുവദിച്ചുകിട്ടുന്നതിന് പാര്‍ട്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കാസര്‍കോടിന് ഒരു മെഡിക്കല്‍ കോളേജ് കൂടിയെ തീരു. 2014ല്‍ രാജ്യത്ത് 14 എയിംസ് കോളേജുകള്‍ തുടങ്ങാനുള്ള ശ്രമമുണ്ടായി. പക്ഷെ സ്ഥലം ലഭ്യമാവാത്തതിനാല്‍ കേരളത്തിന് എയിംസ് നഷ്ടമായി.

കാസര്‍കോട്ട് ജില്ലാ കലക്ടര്‍ ഇല്ലാതെ ഒരുമാസമായി. എന്തുകൊണ്ടാണിത്. ഐ.എ.എസുകാര്‍ക്ക് ക്ഷാമുണ്ടായിട്ടോ, അതോ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നംമൂലമാണോ? എത്രയും പെട്ടെന്ന് ജില്ലാ കലക്ടറുടെ ഒഴിവ് നികത്താന്‍ നടപടിയുണ്ടാവണം. കേരളത്തില്‍ ബി.ജെ.പിക്ക് അനന്തമായ സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് പ്രമുഖ നേതാക്കളടക്കം ബി.ജെ.പിയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. സി.പി.എമ്മിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണ്. സി.പി.എം ആശാനും വിളക്കുമായി ഒതുങ്ങി -ശ്രീധരന്‍ പിള്ള പറഞ്ഞു.

കീഴാറ്റൂര്‍ വിഷയത്തിലും സി.പി.എമ്മിന്റെയും കേരള ഭരണകൂടത്തിന്റെയും നിഷേധാത്മക സമീപനാണ് ഉണ്ടായത്. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?