പാലക്കാട് നഗരവാസികള്‍ക്കു മുന്നില്‍ ഭീതിയായി കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍, അടുത്തത് ഏതെന്ന ആശങ്കയില്‍ ജനം
പാലക്കാട്:(www.kvartha.com 05/08/2018) നഗരത്തില്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ ഓരോന്നായി നിലംപൊത്തുമ്പോഴും അടുത്ത് എവിടെ ഏതു കെട്ടിടമെന്നത് നഗരവാസികള്‍ക്കു മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്. ഒരു മാസത്തിന്റെ വ്യത്യാസത്തില്‍ രണ്ട് കെട്ടിടങ്ങള്‍ നിലംപൊത്തിയതോടെ ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് നഗരവാസികള്‍. മുനിസിപ്പല്‍ സ്റ്റാന്‍ഡും, മത്സ്യമാര്‍ക്കറ്റ് കെട്ടിടവുമൊക്കെ ഏതു നിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ്. മുനിസിപ്പല്‍ സ്റ്റാന്‍ഡിന്റെ കാലപ്പഴക്കം ഭീതി സൃഷ്ടിക്കുന്നു.
നിരവധി തവണ മേല്‍ക്കുരയിലെ പാളികള്‍ അടര്‍ന്നു വീണിട്ടും ഭരണകുടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തിനു വഴിയൊരുക്കുന്നത്. സുല്‍ത്താന്‍പേട്ടയിലെ പഴയ കാനറാബാങ്ക് കെട്ടിടവും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡും മാത്രമാണ് കാലപ്പഴക്കത്താല്‍ വ്യാപാരസ്ഥാപനങ്ങളെ ഒഴിപ്പിച്ച് പൊളിച്ചുമാറ്റിയത്. എന്നാല്‍ സുല്‍ത്താന്‍പേട്ടയില്‍ കെട്ടിടനിര്‍മ്മാണത്തിന് നടപടികളാരംഭിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന്റെ കാര്യം കട്ടപ്പുറത്തു തന്നെയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ നാശത്തിന്റെ വക്കിലാണ്. ഇതിനു പുറമേയാണ് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നത്.
മിക്കകെട്ടിടങ്ങളിലും മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളോ, പ്രാഥമിക സൗകര്യങ്ങളോ ഇല്ലെന്നാണ് മറ്റൊരു വസ്തുത. കല്‍മണ്ഡപം ജംഗ്ഷനില്‍ വര്‍ഷങ്ങക്കുമുമ്പ് പണിത മൂന്നു നില കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയ കടമുറികളായി മാറിയതും ടൗണ്‍സ്റ്റാന്‍ഡിനു മുന്‍വശത്തെ പാര്‍ക്കിംഗ് ഇല്ലാതെ കെട്ടിയ വ്യാപാരസ്ഥാപനവുമൊക്കെ നഗരസഭയുടെ സാമ്പത്തിക സ്വാധീനത്തിന്റെ മറ്റൊരുദാഹരണങ്ങളാണ്.
മിക്ക പഴയ കെട്ടിടങ്ങളിലും നികുതി കുടിശ്ശിക ഉള്ളതിനാലാണ് നഗരസഭ ഇവ പൊളിച്ചുമാറ്റാനോ, ഒഴിയാനോ നോട്ടീസ് നല്‍കാത്തത്. ഇത്തരത്തില്‍ കാലപ്പഴക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതു വഴി നഗരസഭയ്ക്ക് ഇല്ലാതാവുന്നത് ഭീമമായ വരുമാനനഷ്ടമാണെന്നതിനാലാണ് നിയമനടപടികള്‍ക്ക് മുതിരാത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, KSRTC bus stand, Buildings,Old building will make danger; Palakkad natives in dilemma

Powered by Info News For You

Comments
Post a Comment