കന്‍ വരിയ തീര്‍ത്ഥാടകര്‍ കാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; അറസ്റ്റിലായ ആള്‍ മോഷണകേസിലും പ്രതി

ഡല്‍ഹി: (www.kvartha.com 10.08.2018)  ഡല്‍ഹിയിലെ മോത്തി നഗറില്‍ കന്‍ വരിയ തീര്‍ത്ഥാടകര്‍ കാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഉത്തം നഗര്‍ നിവാസിയായ രാഹുല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍പ് മോഷണകേസില്‍ അറസ്റ്റിലായ ആളാണ്. ബുധനാഴ്ചയാണ് കാര്‍ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച കാര്‍ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് കന്‍ വരിയ തീര്‍ത്ഥാടകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ആക്രമണം നടക്കുമ്പോള്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കാറിലുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ആള്‍ കന്‍ വരിയകളില്‍ ഒരാളെ അടിച്ചുവെന്ന് ആരോപണമുണ്ട്. ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. കാറിന് നേര്‍ക്ക് ആക്രമണമുണ്ടായതോടെ കാറിനകത്ത് ഉണ്ടായിരുന്നവര്‍ കാറുപേക്ഷിച്ച് ഓടിപ്പോയിരുന്നു.

Delhi Police arrests one in connection with vandalism by 'kanwariya' group

ആദ്യം കാര്‍ ദേഹത്ത് തട്ടിയ കന്‍ വരിയ ആയിരുന്നു കാറിലുണ്ടായിരുന്ന ആളോട് കയര്‍ത്ത് സംസാരിച്ചത്. കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നതിനിടയില്‍ ഇയാള്‍ ഇരുപതോളം പേരുമായെത്തി കാര്‍ ആക്രമിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Earlier on Tuesday, a group of 'kanwariyas' resorted to violence after a car brushed past them while driving. The video of the incident, which took place around 5 pm, went viral on social media. According to the Delhi Police, the incident occurred under the Moti Nagar Police Station.

Keywords: National, Kanwariyas, Arrest 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?