എം.സി ഖമറുദ്ദീന്‍ യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍
കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനായി മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീനെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി പ്രഖ്യാപിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് യു.ഡി.എഫ് കമ്മിറ്റിയില്‍ എം.സിയുടെ പേര് നിര്‍ദേശിച്ചത്. 1998 മുതല്‍ മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും 2004മുതല്‍ 2017വരെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 95മുതല്‍ 2000വരെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, 2005 മുതല്‍ 2010വരെ ജില്ലാ പഞ്ചായത്തംഗം, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട്ടെ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ എം.സി ഖമറുദ്ദീന്റെ സ്ഥാനാരോഹണം യു.ഡി.എഫിനും മുന്നണിയുടെ കെട്ടുറപ്പിനും ഏറെ സഹായകരമാകും.
Powered by Info News For You

Comments
Post a Comment