ചെര്‍ക്കളം അബ്ദുള്ള അനുസ്മരണം നടത്തി
ബെണ്ടിച്ചാല്‍ (www.evisionnews.co): മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കള അബ്ദുള്ള അനുസ്മരണം ബെണ്ടിച്ചാല്‍ ലീഗ് ഓഫീസില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.യു അബ്ദുല്‍ റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹിര്‍ഫാന്‍ എയ്യള അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര അനുസ്മരണ പ്രഭാഷണം നടത്തി. ജീവിതം തന്റെ നാടിന് വേണ്ടി മാറ്റിവെച്ച നേതാവ് ചെര്‍ക്കളം അബ്ദുള്ള. ഇത്തരം നേതാക്കളുടെ പാതകള്‍ തന്നെയാണ് എംഎസ്എഫ് പിന്തുടരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സാമൂഹിക സംഭാവനകള്‍ കേരള ജനത മറക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കെഎംസിസി ജിദ്ദ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം അബ്ദുള്ളയ്ക്കുള്ള ഉപഹാര വിതരണം റൗഫ് ബായിക്കര നിര്‍വഹിച്ചു. എം.എസ്.എഫ് മെമ്പര്‍ഷിപ്പ് വിതരണം യൂത്ത് ലീഗ് ജില്ലാ ഭാരവാഹി നഷാത്ത് പരവനടുക്കം നിര്‍വഹിച്ചു. ബഷീര്‍ കൈന്താര്‍, കലാഭവന്‍ രാജു, ഇബ്രാഹിം തുരുത്തി, ഖാദര്‍ എയ്യള, ഫൈസല്‍, നിയാസ് ബെണ്ടിച്ചാല്‍, അയ്യൂബ് അഹ്മദ്, യൂസഫ് ടി.കെ, ഹംസ, ഹുസൈനാര്‍, റഫീക്ക്, നൗഷാദ്, സിദ്ദീഖ്, ജസീല്‍, ഇജാസ്, മുനവ്വിര്‍, മിക്ത്താത്, ഇംതിയാസ്, ഇര്‍ഫാന്‍, അല്‍ത്താഫ്, ഗാസലി, റസാക്ക്, മഷൂദ്, അഫ്രീദി, അഹ്മദ്, ജസീല്‍, സഫീക്ക്, സല്‍മാന്‍ ഫാരിസ്, നാസര്‍, അന്‍വര്‍, അല്‍ഫാസ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment