മധ്യവയസ്‌കനെ ബസ് സ്റ്റോപ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബദിയടുക്ക (www.evisionnews.co): മധ്യവയസ്‌കനെ ബസ് സ്റ്റോപ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കേരി സോമവാര്‍പേട്ടയിലെ ജലീലിനെ (45)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
മൂന്നുവര്‍ഷം മുമ്പ് നെല്ലിക്കട്ട സാലത്തടുക്കയില്‍ ജോലിക്കെത്തിയ ജലീല്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. മരണത്തില്‍ സംശയമുള്ളതിനാല്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment