അപകടംകാത്ത് തോടും തകര്‍ന്ന പാലവും: ആശങ്കയോടെ കാറഡുക്ക പഞ്ചായത്ത് നിവാസികള്‍


കാസര്‍കോട് (www.evisionnews.co): അപകടംകാത്ത് കിടക്കുന്ന തോടും പൊളിഞ്ഞു വീഴാറായ പാലവും നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാറഡുക്ക പഞ്ചായത്തിലെ ആറ്, ഒമ്പത് എന്നീ വാര്‍ഡുകള്‍ ഒന്നിച്ചുചേരുന്ന സ്ഥലത്തുള്ള പാലവും തോടുമാണ് നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുന്നത്. കൈവരി പോലുമില്ലാത്ത ഈ പാലം കടന്നാണ് ദിനംപ്രതി സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ സ്‌കൂളിലേക്കും പട്ടണത്തിലേക്കും എത്തുന്നത്. ആദൂര്‍ പാലം മുതല്‍ ചേടിക്കുണ്ട് കൈത്തോട് എന്നീ പ്രദേശത്തുള്ളവരാണ് ഈദുരിതം അനുഭവിക്കുന്നത്. നൂറുകണക്കിന് കുട്ടികള്‍ ഈവഴി കടന്നുപോകുമ്പോള്‍ നാട്ടുകാര്‍ക്കും അമ്മമാര്‍ക്കും കുട്ടികളുടെ യാത്രയെ കുറിച്ചോര്‍ത്ത് ഭയപ്പാടാണ്. കഴിഞ്ഞ 18വര്‍ഷം ഭരണംനടത്തിയ ബിജെപി ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് ആക്ഷേപം. 28 വര്‍ഷത്തോളം ഈ വഴി ഇതുപോലെ തന്നെയാണെന്നാണ് നാട്ടുകര്‍ പറയുന്നത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യമായതിനെ തുടര്‍ന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റോഡിന് 25ലക്ഷം രൂപ പാസാക്കുകയും ചെയ്തു. പ്രവൃത്തി നാട്ടുകാരായ ചിലര്‍ വഴി വിട്ടുകൊടുക്കാന്‍ തയാറല്ലാത്തതിനാല്‍ നിര്‍മാണം അനിശ്ചിതത്വത്തിലാണ്. പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?