പാലക്കാടും കോഴിക്കോടും ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി നാലു മരണം: മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

(www.evisionnews.co) കനത്തമഴയെ തുടര്‍ന്ന് പാലക്കാടും കോഴിക്കോടും ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി. ഈരാറ്റുപേട്ടയിലെ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. തീക്കോയി വെണ്ണിക്കുളത്താണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് തിരുമ്പാടിയിലാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. പാലക്കാട് പുലര്‍ച്ചെ മൂന്നോടെയാണ് ഉരുള്‍പൊട്ടിയത്. ആലത്തൂര്‍ വീഴുമല ഭാഗത്താണ് അപകടം ഉണ്ടായത്. ഇവിടെ നിന്നും പതിനഞ്ചില്‍ അധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

മുണ്ടക്കയത്ത് അഴുതയാറിനു കുറുകെയുള്ള പാലംഒലിച്ചു പോയി. കോരുത്തോട്ടിലെ തോപ്പില്‍ക്കടവ് പാലമാണ് ഒലിച്ചു പോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഒലിച്ചുപോയതോടെ പാലത്തിനക്കരെയുള്ള മൂഴിക്കല്‍ ഭാഗത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വന്‍മരം ഒഴുകിയെത്തി ഈ പാലത്തിനു താഴെ തടഞ്ഞുനിന്നിരുന്നു. ഇത് ഇവിടെ നിന്നും നീക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസം നേരിട്ടിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് പെരുമ്പാവൂര്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു. ലോവര്‍ പെരിയാര്‍ കരിമണല്‍ പവര്‍ഹൗസില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് പവര്‍ ഹൗസ് അടച്ചു.

പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെന്നാണ് വിവരം. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുമുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?