മുഖ്യമന്ത്രി ദുരഭിമാനം വെടിയണം: രക്ഷാദൗത്യം സൈന്യത്തിന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം (www.evisionnews.co): വെള്ളപ്പൊക്ക കെടുതിയിലെ രക്ഷാ ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടാള ഭരണം വേണമെന്നല്ല താന്‍ പറഞ്ഞത്, പട്ടാളത്തിന്റെ സേവനം ആവശ്യപ്പെടുന്നതില്‍ ദുരഭിമാനം എന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സൈന്യത്തിനു മാത്രമേ പൂര്‍ണമായ വിധത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. പൊലിസിനും അഗ്‌നിശമനസേനയ്ക്കും പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ചെന്നിത്തല കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?