വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സസ്‌പെന്‍ഷനിലായ റൂറല്‍ എസ്പി എവി ജോര്‍ജിനെ തിരിച്ചെടുത്തു, ഇനി ഇന്റലിജന്‍സ് എസ്പി

കൊച്ചി: (www.kasargodvartha.com 24.08.2018) വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ റൂറല്‍ എസ്പി എവി ജോര്‍ജിനെ തിരിച്ചെടുത്തു. കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇന്റലിജന്‍സ് എസ്പിയായിട്ടാണ് പുതിയ നിയമനം. എന്നാല്‍ വകുപ്പുതല അന്വേഷണം തുടരും.

മെയ് 11 നാണ് ആലുവ മുന്‍ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എ വി ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആയിരുന്നു വരാപ്പുഴ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ശ്രീജിത്തിനെ മര്‍ദിച്ചിരുന്നു. ഇത് തെളിഞ്ഞതിനെ തുടര്‍ന്ന് ആര്‍ടിഎഫിനെ പിരിച്ചുവിടുകയും ചെയ്തു.


ഡിജിപിയുടെ അനുമതിയില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് എ വി ജോര്‍ജ് രൂപം നല്‍കിയതെന്നാണ് കണ്ടെത്തിയതിനെ തുടര്‍ന്നും ഡിപ്പാര്‍ട്ടമെന്റ് നല്‍കിയ പണം വകമാറ്റി റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചതിനെ തുടര്‍ന്നുമാണ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, Kochi, custody, Death, SP, suspension, Varappuzha, suspension cancelled, Varappuzha custody death: Former SP A V George's suspension cancelled. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?