കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
നീലേശ്വരം (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലൂരാവി പട്ടാക്കാലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷമഹുല്‍ ഹസന്‍ എന്ന ഷമ്മല്‍ (17), സുഹൃത്ത് കുശാല്‍ നഗറിലെ സല്‍മാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പടന്നക്കാട് എസ്എന്‍എയുപി സ്‌കൂളിന് സമീപം ദേശീയ പാതയിലാണ് അപകടം.
കോട്ടപ്പുറം സിഎച്ച്എംകെഎസ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60ഡി 2425 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കെ.എല്‍ 15 9961 നമ്പര്‍ കെഎസ്ആര്‍ടിസി ബസിടിക്കുകയായിരുന്നു. താടിയെല്ല് തകര്‍ന്ന നിലയിലും കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ നിലയിലും ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഷമഹുല്‍ ഹസനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സല്‍മാനെ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.
Powered by Info News For You

Comments
Post a Comment