കടന്നല്‍ കുത്തേറ്റ് തെങ്ങ് കയറ്റതൊഴിലാളി ആസ്പത്രിയില്‍
തൃക്കരിപ്പൂര്‍ (www.evisionnews.co): കടന്നല്‍ കുത്തേറ്റ് തെങ്ങ് കയറ്റതൊഴിലാളി ആസ്പത്രിയില്‍. പൊറോപ്പാട് കണ്ണംകൈയിലെ കെ.വി അമ്പു (68)നെയാണ് ജോലിക്കിടയില്‍ തെങ്ങിന്റെ മുകളില്‍ നിന്നും കടന്നല്‍കൂട്ടം ആക്രമിച്ചത്. വയലോടി കടവില്‍ പുഴയിലേക്ക് ചാഞ്ഞുനിന്ന തെങ്ങില്‍ കയറിയപ്പോഴാണ് കുത്തേറ്റത്. കടന്നലിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You
Comments
Post a Comment