ഉടക്കിട്ട് ധനവകുപ്പ്; എസ് ഐമാരെ സി ഐമാരാക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തില്‍; താഴേക്കിടയിലും പ്രൊമോഷന്‍ നല്‍കേണ്ടി വരുമെന്നും ധനവകുപ്പിന്റെ കണ്ടെത്തല്‍
തിരുവനന്തപുരം: (www.kvartha.com 06.08.2018) എസ്‌ഐമാരുടെ സ്ഥാനക്കയറ്റത്തില്‍ ധനവകുപ്പും ആഭ്യന്തരവകുപ്പും രണ്ടു തട്ടില്‍. സംസ്ഥാനത്തെ 268 പോലീസ് സ്‌റ്റേഷനുകളില്‍ കൂടി സിഐമാരെ നിയമിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. ഇത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ 471 പോലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഓഫീസര്‍മാരായി സിഐമാരെ നിയമിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
203 സ്‌റ്റേഷനുകളില്‍ സിഐമാരെ നിയമിച്ചു. 268 സ്‌റ്റേഷനുകളില്‍ കൂടി സിഐമാരെ നിയമിക്കണമെങ്കില്‍ എസ്‌ഐമാര്‍ക്ക് സ്ഥാനകയറ്റം നല്‍കണം. ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടാണ് ധനകാര്യവകുപ്പ് തള്ളിയത്. സിഐമാരുടെ ശമ്പളം വാങ്ങുന്നവരാണ് ഭൂരിഭാഗം എസ്‌ഐമാരെന്ന് ആഭ്യന്തരവകുപ്പിന്റെ വാദമാണ് ധനവകുപ്പ് എതിര്‍ക്കുന്നത്. ശമ്പളവും ആനൂകൂല്യങ്ങളും കണക്കാക്കുമ്പോള്‍ കൂട്ടത്തോടെയുള്ള സ്ഥാനകയറ്റം വലിയ ബാധ്യത ഉണ്ടാക്കുമെന്നാണ് ധനസെക്രട്ടറിയുടെ നിലപാട്.
മാത്രമല്ല ആനുപാതികമായി താഴെ തട്ടിലും സ്ഥാനകയറ്റം വേണ്ടിവരും. ബഹുഭൂരിപക്ഷം വരുന്ന സ്‌റ്റേഷനുകളും നിയന്ത്രിക്കാന്‍ സിഐമാരില്ലാതാകുന്നത് ക്രമസമാധാന നിയന്ത്രണത്തെ താളം തെറ്റിക്കുമെന്നനിലപാടിലാണ് ആഭ്യയന്തരവകുപ്പ്. വരാപ്പുഴ കേസും, കെവിന്‍ വധവും, തിയേറ്റര്‍ പീഡന കേസും നടന്നത് സിഐമാരുടെ നിയന്ത്രണമില്ലാത്ത സ്‌റ്റേഷനുകളിലാണെന്നതും ആഭ്യന്തരവകുപ്പ് ചൂണ്ടികാട്ടിയെങ്കിലും ധനവകുപ്പ് അനങ്ങിയില്ല.
എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിലാകും ശുപാര്‍ശ പരിഗണിക്കുക.

Keywords: Sub inspectors promotion is uncertainty, Thiruvananthapuram, News, Politics, Education, Salary, Report, Cabinet, Kerala.
Powered by Info News For You

Comments
Post a Comment