വിവാഹം ക്ഷണിക്കാന്‍ പോയി മടങ്ങുന്നതിനിടെ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു

കാസര്‍കോട് (www.evisionnews.co): ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍ പോയി മടങ്ങുകയായിരുന്ന വീട്ടമ്മ പാളംമുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍തട്ടി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനായ കൊവ്വല്‍ പള്ളിയിലെ കെ.വി ദിനേശന്റെ ഭാര്യ രൂപ (41) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെ കാഞ്ഞങ്ങാട്ട് വെച്ചാണ് സംഭവം.

ബന്ധുവിനോടൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ വരുന്നതുകണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. കരിവെള്ളൂരിലെ നാരായണന്‍ -കമലാക്ഷി ദമ്പതികളുടെ മകളാണ്. മക്കള്‍: വരുണ്‍ ദേവ് (ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി), ദേവനന്ദ (സൗത്ത് ജീവിഎച്ച്എസ്എസ്). സഹോദരങ്ങള്‍: ദീപ, ഷീബ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?