മലപ്പുറത്ത് കനത്ത മഴയ്ക്കിടയിലും കിണര്‍ വറ്റി വരണ്ടു!

മലപ്പുറം: (www.kasargodvartha.com 11.08.2018) മലപ്പുറത്ത് കനത്ത മഴയ്ക്കിടയിലും കിണറിലെ വെള്ളം മുഴുവന്‍ ഉള്‍വലിഞ്ഞു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിണറില്‍ നിന്നുമാണ് വെള്ളം ഉള്‍വലിഞ്ഞത്. കിണര്‍ വരണ്ടതോടെ പ്രധാനാവശ്യങ്ങള്‍ക്കായി 4000 ലീറ്റര്‍ വെള്ളം വില കൊടുത്തുവാങ്ങേണ്ടിവന്നു.

18 പടവുകളുള്ള കിണറില്‍ നിന്നുമാണ് വെള്ളം മുഴുവനായും ഉള്‍വലിഞ്ഞത്. വ്യാഴാഴ്ച വരെ ഒമ്പതു പടവുകള്‍ വരെ വെള്ളമുണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല, വൈസ് പ്രസിഡന്റ് എം.കെ വേണുഗോപാല്‍, വില്ലേജ് ഓഫീസര്‍ രാജീവന്‍, പിടിഎ പ്രസിഡന്റ് പി.സി ബീരാന്‍ കുട്ടി എന്നിവര്‍ അറിയിച്ചു.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Malappuram, Well, Top-Headlines, Rain, Trending, Water Disappeared from Well at Malappuram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?