കര്‍ക്കടക വാവ് ഒരുക്കം അവസാന ഘട്ടത്തില്‍; ശംഖുമുഖത്ത് കര്‍ശന സുരക്ഷ; കടലില്‍ കുളിക്കുന്നതിന് നിരോധനം
തിരുവനന്തപുരം: (www.kvartha.com 02.08.2018) കര്‍ക്കടക വാവിന് ഒരാഴ്ച മാത്രം ശേഷിക്കെ ജില്ലയിലെ സ്‌നാനഘട്ടങ്ങളില്‍ പിതൃതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തില്‍. ജില്ലാ കളക്ടര്‍ ഡോ. കെ വാസുകിയുടെ നേതൃത്വത്തില്‍ പ്രധാന കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.
കടല്‍ പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ ശംഖുമുഖത്തു കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം കളക്ടര്‍ പറഞ്ഞു. കടലിന് അഭിമുഖമായിട്ടുള്ള 20 മീറ്റര്‍ സ്ഥലത്തു മാത്രമേ ബലിതര്‍പ്പണത്തിന് അനുമതി നല്‍കൂ. പ്രത്യേക സാഹചര്യം കണക്കിലെടുത്തു ശംഖുമുഖത്ത് പതിവായി പിതൃതര്‍പ്പണം നടത്തുന്നവര്‍ ജില്ലയിലെ മറ്റു സ്‌നാനഘട്ടങ്ങളില്‍ പോകാന്‍ തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ശംഖുമുഖത്തു കടലില്‍ ലൈഫ് ഗാര്‍ഡുമാരുടെ മതില്‍ ഒരുക്കും. കടലില്‍ കുളിക്കുന്നതിന് ആരെയും അനുവദിക്കില്ല. ആളുകളെ സംഘങ്ങളായി മാത്രമേ കടപ്പുറത്തേക്കു പ്രവേശിപ്പിക്കൂ എന്നും പോലീസ് ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ശംഖുമുഖത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂടുതല്‍ ആളുകള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് പതിവായി ഒരുക്കുന്ന എട്ടു മണ്ഡപങ്ങള്‍ക്കു പുറമേ ഒരെണ്ണം കൂടി പ്രത്യേകമായി ഒരുക്കും. ഒരേ സമയം 4500 പേര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടാകും. ഇവിടുത്തെ താത്കാലിക നടപ്പാലവും കളക്ടര്‍ പരിശോധിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശിച്ചു.
വര്‍ക്കല പാപനാശം കടപ്പുറത്ത് കുന്ന് ഇടിയുന്ന സാഹചര്യം നിലനില്‍ക്കുന്നതനാല്‍ ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാന്‍ റവന്യൂ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. പിതൃതര്‍പ്പണം നടക്കുന്ന ഭാഗത്ത് ഫെന്‍സിങ് ഒരക്കും. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ, പോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ. ദിനില്‍ എന്നിവരും റവന്യൂ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sanghumugham, Thiruvananthapuram, Kerala, News, Preparation for Karkadaka Vavu

Powered by Info News For You

Comments
Post a Comment