വീട്ടിനുള്ളില്‍ വെള്ളം കയറി; കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെയും കുടുംബത്തെയും മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 15.08.2018) കനത്ത മഴയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തേയും കുടുംബത്തേയും മാറ്റിപാര്‍പ്പിച്ചു.

സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുടുംബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളില്‍ പല സ്ഥലത്തും വെള്ളം കയറിയ അവസ്ഥയിലാണ്.

Congress leader VM Sudheeran and family rescued by boat after house floods,Thiruvananthapuram, News, Rain, V. M.Sudheeran, House, Family, Kerala

'രാവിലെ മുതല്‍ കനത്ത മഴയാണ് ഇവിടെ. ആറര മണിയായപ്പോള്‍ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒന്‍പതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബോട്ടിലാണ് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചേര്‍ന്നത്' എന്ന് വി.എം. സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress leader VM Sudheeran and family rescued by boat after house floods,Thiruvananthapuram, News, Rain, V. M.Sudheeran, House, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?