വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭാര്യയെയും മക്കളെയും സുരക്ഷിത സ്ഥലത്തെത്തിച്ച് മടങ്ങിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്:(www.kasargodvartha.com 20/08/2018) വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭാര്യയെയും മക്കളെയും സുരക്ഷിത സ്ഥലത്തെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കല്‍ വടക്കേ വയലില്‍ സിദ്ദീഖിന്റെ (52) മൃതദേഹമാണ് വീടിനു സമീപത്ത് വെള്ളം കയറിയ സ്ഥലത്ത് നിന്നു ലഭിച്ചത്. നീന്തലറിയാത്ത സിദ്ദീഖ് കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

മൃതദേഹം ചെടികളുടെ ഇടയില്‍ കുരുങ്ങിയ നിലയിലായിരുന്നു. പൂനൂര്‍ പുഴ കരവിഞ്ഞ് വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഭാര്യയെയും മക്കളെയും എരഞ്ഞിപ്പാലത്ത് ബന്ധുവീട്ടിലാക്കിയ ശേഷമാണ് സിദ്ദീഖ് മടങ്ങിയത്. ഇതിനു ശേഷം സിദ്ദീഖിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. വെള്ളം ഇറങ്ങിയപ്പോള്‍ നാട്ടുകാര്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. വെള്ളിമാടുകുന്ന് അഗ്‌നിശമനസേന എത്തി മൃതദേഹം പുറത്തെടുത്തു. മിഠായിത്തെരുവില്‍ കച്ചവടം നടത്തിവരികയായിരുന്നു സിദ്ദീഖ്.

കുഞ്ഞുമുഹമ്മദ്- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിദ. മക്കള്‍: മുര്‍ഷിദ, മുനീഷ്, മുബ്‌സീന. മരുമകന്‍: അജിലാസ്.

News, Kozhikode, Kerala, Deadbody,Flood: Man found dead


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Deadbody,Flood: Man found dead




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?