ആളൊഴിഞ്ഞ കസേര കണ്ട് മന്ത്രി ജി സുധാകരന്‍ ക്ഷുഭിതനായി; ഇറങ്ങിപ്പോകുന്നത് 'കുടുംബശ്രീ പെണ്ണുങ്ങള്‍' ശീലമാക്കുകയാണോ?
ചെങ്ങന്നൂര്‍: (www.kvartha.com 15.08.2018) ചെങ്ങന്നൂരില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച സദസിലെ ഒഴിഞ്ഞ കസേര കണ്ട് ഉദ്ഘാടകനായ മന്ത്രി ജി സുധാകരന്‍ ക്ഷുഭിതനായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടക്കുന്ന സാംസ്‌കാരിക പൊതു ചടങ്ങുകളിലെ മുഖ്യ അതിഥികള്‍ പ്രഭാഷണം നടത്തുമ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് 'കുടുംബശ്രീ പെണ്ണുങ്ങള്‍' ശീലമാക്കുകയാണെന്നും ഈ രീതി സംസ്‌കാരത്തിനു ചേര്‍ന്നതല്ലന്നും ക്ഷുഭിതനായ മന്ത്രി ചൂണ്ടിക്കാട്ടി.
അടുത്തിടെ ആലപ്പുഴയിലെ ഒരു പൊതു ചടങ്ങില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് സംസാരിച്ചു നില്‍ക്കേ അവിടെ മുഖ്യാതിഥിയായി എത്തിയ സിനിമാ താരത്തിന് പിന്നാലെ നടക്കുകയാണ് ഈ സഹോദരിമാര്‍ ചെയ്തതെന്നും ഇത്തരക്കാര്‍ പിന്നെന്തിനാണ് കസേരകളില്‍ വന്നിരിക്കുന്നതെന്നും സദസ്സിനു നേരേ വിരല്‍ ചൂണ്ടി അദ്ദേഹം ചോദിച്ചു. മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക ഘോഷയാത്ര ഒഴിവാക്കി അതേ സമയത്ത് ഉദ്ഘാടനയോഗം നടക്കുമെന്നുമായിരുന്നു സംഘാടകരുടെ വിശദീകരണം. അതനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ മേള നഗറില്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം അഞ്ചു മണിയോട് അടുത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി ജി സുധാകരനാണ് മേള ഉദ്ഘാടനം ചെയ്യുന്നതെന്ന് സദസ്യര്‍ക്ക് മനസിലായത്.
അതോടെ കസേരകളില്‍ ഇരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ സദസ് വിട്ട് പുറത്തേക്ക് പോകുവാന്‍ തുടങ്ങിയിരുന്നു. ഈ കാഴ്ചയാണ് മന്ത്രിയേ ചൊടിപ്പിച്ചത്. ഈ ശീലം ഒരു കീഴ് വഴക്കമാക്കരുതെന്ന് കുടുംബശ്രീ ഡയറക്ടറോട് താക്കീതായി ഓര്‍മ്മപ്പെടുത്താനും മന്ത്രി മറന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Minister, Alappuzha, Alien chair welcomes Minister in Chengannur
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment