വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്നും പോലീസ് പിന്മാറണം: യൂത്ത് ലീഗ്


കുമ്പള (www.evisonnews.co): ഹോട്ടല്‍ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍നിന്നും പോലീസ് പിന്മാറണമെന്ന് യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുമ്പളയിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ തട്ടുകടകളും ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും പോലീസ് ബലമായി അടപ്പിക്കുന്നു. എന്നാല്‍ ഗുണ്ടാ വളര്‍ച്ചക്ക് യഥാര്‍ത്ഥ കാരണക്കാരായ മണല്‍ മാഫിയക്കും കഞ്ചാവ് മാഫിയക്കും കരിഞ്ചന്തക്കാര്‍ക്കും കുടപിടിക്കുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കുന്നത്.

മാന്യമായി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ചെറുകിട കച്ചവക്കാരെ ദ്രോഹിക്കുന്ന നടപടയില്‍നിന്നും പോലീസ് പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് ലീഗ് മുന്നറയിപ്പ് നല്‍കി. പ്രസിഡണ്ട് എം.പി ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച് ഖാദര്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫ് കര്‍ള, അസീസ് കളത്തൂര്‍, കെ.എം അബ്ബാസ്, നൗഷാദ് കുമ്പള, അബ്ദുല്ല ചീര പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?