സി പി എം കളരിയിലെ ആശാനും വിളക്കുമായി ചുരുങ്ങി; കീഴാറ്റൂരില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്; പി എസ് ശ്രീധരന്‍ പിള്ള

കാസര്‍കോട്: (www.kvartha.com 06.08.2018) സി.പി.എം കളരിയിലെ ആശാനും വിളക്കുമായി ചുരുങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള . കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ടീയത്തില്‍ എപ്പോഴും പോസിറ്റിവ് എനര്‍ജിയാണ് നല്‍കേണ്ടത്. സി.പി.എം എപ്പോഴും നെഗറ്റീവ് എനര്‍ജിയാണ് പ്രചരിപ്പിക്കുന്നത്. കിഴാറ്റൂര്‍ ഉള്‍പ്പെടെ സി.പി.എമ്മിന് തിരിച്ചടി നേരിട്ടത് അതുകൊണ്ടാണ്.

ഇന്ത്യന്‍ ഭരണഘടനയല്ല മറിച്ച് സി.പി.എമ്മിന്റെ ഭരണഘടനയാണ് അവര്‍ക്ക് വലുതെന്ന സ്റ്റാലിനിസ്റ്റ് രീതിയാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കീഴാറ്റൂര്‍ പോലുള്ള സംഭവങ്ങളില്‍ ജനങ്ങളുടെ ആശങ്ക അകറ്റേണ്ട ബാധ്യത പണം മുടക്കുന്ന കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയില്‍ ഗ്രൂപ്പിസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

P S Sreedharan Pillai against CPM, kasaragod, News, BJP, Politics, CPM, Police, Muslim, Press meet, Kerala

അതേസമയം കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മദ്യവില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊലപാതകത്തില്‍ മുസ്ലീം സഹോദരന് ജീവന്‍ നഷ്ടമായത് അത്യധികം ദു:ഖകരമാണ്. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. തികച്ചും ഒറ്റപ്പെട്ട സംഭവമാണിത്. മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുതെന്നും ശ്രീധരന്‍ പിള്ള അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P S Sreedharan Pillai against CPM, kasaragod, News, BJP, Politics, CPM, Police, Muslim, Press meet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?