ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: സ്വകാര്യ ആശുപത്രി ധനസഹായം നല്‍കണമെന്ന് യുവജന കമ്മിഷന്‍
തൃശൂര്‍: (www.kvartha.com 09.08.2018) സ്വകാര്യ ആശുപത്രിയില്‍ യുവാവ് മതിയായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചുവെന്ന ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം.
തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നടന്ന യുവജന കമ്മിഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യ ജില്ലാ അദാലത്തിലാണ് തൃശൂര്‍ അമല ആശുപത്രി അധികൃതരോട് മരിച്ച യുവാവിന്റെ ഭാര്യ സജിനിക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
ചികിത്സാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കമ്മിഷന്‍ നിയമപരമായി പരിശോധിക്കും. അദാലത്തില്‍ ഒമ്പത് കേസുകളാണ് പരിഗണനയ്ക്ക് വന്നത്. മൂന്നു കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു. രണ്ടു കേസുകളില്‍ എതിര്‍ കക്ഷികള്‍ക്ക് തീരുമാനമെടുക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചു. 15 പരാതികള്‍ കമ്മിഷനു ലഭിച്ചു. ലോട്ടറി തൊഴിലാളിയായ ടി. അഭിഷേകില്‍ നിന്ന് ഒന്നാം സമ്മാനത്തിന്റെ കമ്മിഷന്‍ തുകയായ 24 ലക്ഷം രൂപ ഇടനിലക്കാരന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ആരോപണവിധേയനെതിരെ വാറണ്ട് ഉറപ്പുവരുത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു.
തൃശൂര്‍ സെന്റ് അലോഷ്യസ് കോളജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു കോളജില്‍ പഠിക്കുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ നിര്‍ദേശങ്ങളില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ കമ്മിഷന്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടു.
അദാലത്തില്‍ അംഗങ്ങളായ കെ.വി. രാജേഷ്, കെ. മണികണ്ഠന്‍, അബ്ദുള്ള നവാസ് പി.കെ, അഡ്വ. ടി. മഹേഷ്, വിനില്‍, സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Private hospital to pay compensation to dead patient family, Thrissur, News, Local-News, hospital, Treatment, Patient, Dead, Compensation, Kerala.
Powered by Info News For You

Comments
Post a Comment