പ്രസവം നടന്ന് മൂന്നാംദിനം തലകറങ്ങി വീണ് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
കുമ്പള (www.evisionnews.co): പ്രസവം നടന്നതിന്റെ മൂന്നാംദിവസം തലകറങ്ങി വീണ് മംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബായാര്‍ ചേരാളിലെ ഉമറിന്റെയും നഫീസയുടെയും മകള്‍ പുത്തിഗെ സ്വദേശി ഷക്കീറിന്റെ ഭാര്യ മിസ്‌രിയ (26)യാണ് വ്യാഴാഴ്ച പത്തുമണിയോടെ മരിച്ചത്. ഒരാഴ്ച മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. സുഖപ്രസവമായിരുന്നു. തുടര്‍ന്ന് മൂന്നാദിവസം വീട്ടില്‍ തല കറങ്ങി വീണ മിസ്രിയയെ മംഗളൂരു വെന്റിലോക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് ട്രാക് ഫാസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നതായാണ് വിവരം. യാണ്. യുവതിയുടെ കടിഞ്ഞൂല്‍ പ്രസവമായിരുന്നു. കുഞ്ഞ് ബന്ധുക്കളുടെ പരിചരണയിലാണ്. മൃതദേഹം സ്വദേശമായ ബായാര്‍ ജുമമസ്ജിദ് പരിസരത്ത് ഖബറടക്കി.
Powered by Info News For You

Comments
Post a Comment