പഞ്ചാബില്‍ ഒളിച്ചോടി വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് നിശ്ചിത തുക ബാങ്കിലിടണം
അമൃത്സര്‍: (www.kvartha.com 10.08.2018) പഞ്ചാബില്‍ ഒളിച്ചോടി വിവാഹിതരാകാന്‍ ശ്രമിക്കുന്ന യുവാക്കള്‍ ഇനി മുതല്‍ കാമുകിയുടെ പേരില്‍ ബാങ്കില്‍ നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കേണ്ടി വരും. ഈ അടുത്തിടെ ഒളിച്ചോട്ട കേസുകളില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമ റിപോര്‍ട്ടുകള്‍. അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഫിക്‌സഡ് ഡിപ്പോസിറ്റിനായി കോടതികള്‍ ആവശ്യപ്പെടുന്നത്.
വിവാഹിതരാകാന്‍ നിയമസംവിധാനത്തിന്റെ സഹായം തേടി എത്തുന്ന കമിതാക്കള്‍ക്കാണ് ഇത്തരത്തില്‍ ബാങ്കില്‍ പണം നിക്ഷേപിക്കേണ്ടിവരുന്നത്. സ്ത്രീകളുടെ ജീവിത സുരക്ഷ മുന്‍പില്‍ കണ്ടാണ് ഉത്തരവുകള്‍. ജൂലൈ 27ന് പഞ്ചാബ് ജസ്റ്റിസ് പി ബി ബജന്തരി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദിനം പ്രതി ഇരുപത് മുതല്‍ മുപ്പത് വരെ ദമ്പതികള്‍ വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.
കുടുംബാംഗങ്ങള്‍ വിവാഹത്തിന് എതിര്‍ക്കുന്നതോടെയാണ് കമിതാക്കള്‍ കോടതിയെ സമീപിക്കുന്നത്. മുന്‍പൊക്കെ ഇത്തരം വിവാഹങ്ങള്‍ക്ക് മതിയായ സഹായം ചെയ്തുകൊടുക്കാന്‍ ജില്ല അധികാരിക്ക് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് കോടതി ചെയ്തിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: “Petitioners are present in the court. Petitioner No. 2 is hereby directed to make necessary arrangement for fixed deposit of a sum of Rs 2 Lacs in the name of petitioner No.1 within a period of 1 month from today. The said FDR be for a period of 3 years,” Justice Bajanthari said in an order Monday.
Keywords: National, Punjab, Elope

Powered by Info News For You

Comments
Post a Comment