എയിംസ് കേരളത്തിന് നഷ്ടമായെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ബിജെപി

കാസര്‍കോട്: (www.kasargodvartha.com 04.08.2018) എയിംസ് കേരളത്തിനു നഷ്ടപ്പെട്ടെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു. ലോകസഭയില്‍ ശശി തരൂര്‍ എംപിയുടെ 2015ല്‍ കേരളത്തിനു എയിംസ് അനുവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്ന മറുപടിയാണ് കേന്ദ്ര മന്ത്രി ജെ പി നദ്ദാ നല്‍കിയത്. അതു കൊണ്ട് ഭാവിയില്‍ കേരളത്തിനു എയിംസ് അനുവദിക്കില്ലെന്നതല്ല അര്‍ത്ഥമെന്ന് ശ്രീകാന്ത് പറഞ്ഞു.

2014ല്‍ എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആരാഞ്ഞിരുന്നു. അന്ന് അതിന് അനുകൂലമായ നിലപാട് സ്വീകരിക്കാനും എയിംസ് സ്ഥാപിക്കാനാവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കാനോ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മാറി വന്ന പിണറായി സര്‍ക്കാരും അലംഭാവം കാട്ടുകയായിരുന്നുവെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.


കേരളത്തിനു എയിംസ് അനുവദിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ കാര്യം കാസര്‍കോട് എംപി പി കരുണാകരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിനും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതാണ്. വിവാദമുണ്ടാക്കുന്നതിനു പകരം എയിംസ് ജില്ലയില്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് ശ്രീകാന്ത് കുട്ടിച്ചേര്‍ത്തു. എയിംസ് ജില്ലയില്‍ സ്ഥാപിക്കാനാവശ്യമായതെല്ലാം പാര്‍ട്ടി ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഉറപ്പ് നല്‍കി.

അതേസമയം, എയിംസ് കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി പി കരുണാകരന്‍ എംപി രംഗത്തെത്തി. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് കേന്ദ്രസര്‍വകലാശാലയുടെ അനുബന്ധ മെഡിക്കല്‍ കോളജോ എയിംസോ കാസര്‍കോടിന് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kerala, kasaragod, news, Top-Headlines, Medical College, BJP, LDF, hospital, Adv.Srikanth, P.Karunakaran-MP, BJP on AIIMS for Kerala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?