മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേര്‍ മരിച്ചു

ചാലക്കുടി: (www.kvartha.com 18.08.2018)  വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്.

അന്തേവാസികളും ധ്യാനിക്കാന്‍ വന്നവരുമാണ് ഇവിടെ പെട്ട് കിടക്കുന്നത്. ഇവരുടെ കൂട്ടത്തില്‍ 350 ഓളം പേര്‍ രോഗികളാണ്. ധ്യാനകേന്ദ്രത്തിലുള്ളവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ ഇല്ലെന്ന് വ്യക്തമാക്കി പുരോഹിതര്‍ നേവിയുടെ സഹായം തേടിയിരുന്നു.

Kerala, Flood, Muringoor divine center

വെള്ളിയാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നുവെങ്കിലും ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രിയോടെ മഴ കനത്തു. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Flood, Muringoor divine center 





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?