തിരുവനന്തപുരത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:(www.kvartha.com 16/08/2018) കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നു ജില്ലയിലുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നു സഹകരണം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.

ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ഭക്ഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടങ്ങളിലുള്ളവര്‍ക്കു മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി തടസം മൂലം പമ്പിങ് തടസപ്പെട്ട സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കു നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.

News, Thiruvananthapuram, Kerala, Flood, Trending, Minister, District Collector,Kadakampally Surendran on Flood

ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫീസര്‍ അജിത് പാട്ടീല്‍, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, എ.ഡി.എം. വി.ആര്‍. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Thiruvananthapuram, Kerala, Flood, Trending, Minister, District Collector,Kadakampally Surendran on Flood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?