സൈന നെഹ് വാളിന് വെങ്കലം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജക്കാര്‍ത്ത: (www.kvartha.com 27.08.2018) ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിന് വെങ്കലം . തിങ്കളാഴ്ച ചൈനീസ് തായ്‌പേയ് യുടെ തായ് സു ഇംഗിനെതിരായ സെമിഫൈനലില്‍ തോറ്റതോടെയാണ് സൈനയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ഏകപക്ഷീയമായ മത്സരത്തില്‍ 21-17, 21-14 നാണ് തായ് സു ഇംഗ് സൈനയെ കീഴടക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തായ് സു ഇംഗ് മുന്നിട്ടുനിന്നിരുന്നു. ഇടയ്ക്കിടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയ സൈനയ്ക്ക് പക്ഷേ ഒരിക്കലും ലീഡെടുക്കാനായില്ല. ആദ്യ ഗെയിമില്‍ 14-15 എന്ന നിലയില്‍ പൊരുതി നിന്ന സൈന പക്ഷേ 21-17ന് കീഴടങ്ങുകയായിരുന്നു.

Saina Nehwal vs PV Sindhu final looms in Jakarta, Badminton, Badminton Championship, Sports, World, Saina Nehwal

അതേസമയം രണ്ടാം സെമിഫൈനലില്‍ പി.വി സിന്ധു ജപ്പാന്റെ അകാനെ യമാഗുചിക്കെതിരെ മത്സരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saina Nehwal vs PV Sindhu final looms in Jakarta, Badminton, Badminton Championship, Sports, World, Saina Nehwal.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?