കാറഡുക്കയില്‍ സ്വതന്ത്ര അംഗം അനസൂയ പ്രസിഡണ്ട്
കാസര്‍കോട് (www.evisionnews.co): അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് ബി.ജെ.പിയെ ഭരണക്കസേരയില്‍ നിന്നും താഴെയിട്ട കാറഡുക്കയില്‍ സ്വതന്ത്ര അംഗം അനസൂയയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഏഴിനെതിരെ എട്ടുവോട്ടുകള്‍ നേടിയാണ് അനസൂറ റൈയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. സിപിഎമ്മിലെ വിജയകുമാറാണ് അനസൂയയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സി.പി.എം അംഗം സുജല പിന്താങ്ങി.ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് കാണിച്ചാണ് പ്രസിഡണ്ട് ബി.ജെ.പിയിലെ ജി സ്വപ്‌നക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് പിന്തുണ നല്‍കുകയായിരുന്നു. ഏഴിനെതിരെ പത്തുവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവിശ്വാസം പാസായത്.
ഇടതു വലത് മുന്നണികള്‍ സംയുക്തമായി മുന്നോട്ടു പോകാന്‍ പ്രാദേശികതലത്തില്‍ കൈക്കൊണ്ട തീരുമാനമാണ് ഒന്നര പതിറ്റാണ്ടുകാലത്തെ ബിജെപിക്ക് കാറഡുക്കയില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത്. അവിശ്വാസ പ്രമേയത്തിലൂടെ കാറഡുക്കക്ക് പിന്നാലെ എന്‍മകജെയിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. അവിടെ യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷം പിന്തുണക്കുകയായിരുന്നു. നിലവില്‍ മധൂര്‍, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് ബി.ജെ.പി ഭരിക്കുന്നത്.
Powered by Info News For You
Comments
Post a Comment