കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി പൂര്‍ത്തിയായി

മലപ്പുറം: (www.kvartha.com 09.08.2018) കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി പൂര്‍ത്തിയായതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മലബാറിലെ യുഡിഎഫ് എംപിമാരുടെ നിവേദക സംഘത്തെ അറിയിച്ചു.

എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുള്‍ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഇതോടെ പ്രവാസികളുടെ ഏറെക്കാലത്തെ മോഹമായ ജിദ്ദ സെക്ടറിലേക്ക് കരിപ്പൂരില്‍ നിന്ന് വീണ്ടും വലിയ വിമാനങ്ങള്‍ പറന്നുയരുമെന്നുറപ്പായി.

 Saudi Airlines gets permission in Karipur, Malappuram, News, Flight, Business, Saudi Airlines, Protection, P.K.Kunhalikutty, Ministers, Karipur, Report, Kerala

കരിപ്പൂരില്‍ 2015 ഏപ്രില്‍ 30ന് റണ്‍വേ റീ കാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്നത്. ജനപ്രതിനിധികളുടേയും, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാനായത്.

സൗദി എയര്‍ലൈന്‍സിനാണ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് വലിയ വിമാനം പറത്താന്‍ അനുമതി ലഭിച്ചത്. എയര്‍ഇന്ത്യയും സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi Airlines gets permission in Karipur, Malappuram, News, Flight, Business, Saudi Airlines, Protection, P.K.Kunhalikutty, Ministers, Karipur, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?