ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബീയിക്കട്ട കൊള്‍ച്ചാപ്പിലെ ഹുസൈനെ (24)യാണ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ചാണ് പോലീസ് പിടികൂടുകയായിരുന്നു. കാസര്‍കോട്ടെ നിരവധി സ്ഥലങ്ങളിലേക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന വിതരണക്കാരിലെ മുഖ്യകണ്ണിയാണ് ഹുസൈനെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?